Connect with us

From the print

എക്സാലോജിക്-സി എം ആര്‍ എല്‍; തുടര്‍നടപടി സ്വീകരിക്കുന്നതില്‍ എസ് എഫ് ഐ ഒയെ വിലക്കി

സി എം ആര്‍ എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തീര്‍പ്പാകുന്നത് വരെ വിചാരണാ കോടതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് എസ് എഫ് ഐ ഒക്ക് വിലക്കേര്‍പ്പെടുത്തി.

Published

|

Last Updated

ന്യൂഡല്‍ഹി | എക്സാലോജിക്-സി എം ആര്‍ എല്‍ ഇടപാട് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എസ് എഫ് ഐ ഒക്ക് ഡല്‍ഹി ഹൈക്കോടതിയില്‍ തിരിച്ചടി. സി എം ആര്‍ എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തീര്‍പ്പാകുന്നത് വരെ വിചാരണാ കോടതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് എസ് എഫ് ഐ ഒക്ക് വിലക്കേര്‍പ്പെടുത്തി.

ഇതോടെ എറണാകുളം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ എസ് എഫ് ഐ ഒ ഫയല്‍ ചെയ്ത അന്വേഷണ റിപോര്‍ട്ടില്‍ ഉടന്‍ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. എസ് എഫ് ഐ ഒയും വകുപ്പും തമ്മില്‍ ആശയവിനിമയത്തിലുണ്ടായ കുറവ് കാരണമാണ് റിപോര്‍ട്ട് ഫയല്‍ ചെയ്തതെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചതായും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

എക്സാലോജിക്-സി എം ആര്‍ എല്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെങ്കിലും വിചാരണാ കോടതിയില്‍ റിപോര്‍ട്ട് ഫയല്‍ ചെയ്യില്ലെന്ന് എസ് എഫ് ഐ ഒ നേരത്തേ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.