Connect with us

Kozhikode

നല്ലളം ഉറൂബ് ലൈബ്രറിയില്‍ പരിസ്ഥിതി ദിനം ആചരിച്ചു

ലൈബ്രേറിയനും ക്ഷീര വികസന വകുപ്പ് റിട്ട. സെക്രട്ടറിയുമായ എന്‍ വി കൃഷ്ണന്‍ തേക്കിന്‍ തൈകള്‍ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

Published

|

Last Updated

കോഴിക്കോട് | നല്ലളം ഉറൂബ് ലൈബ്രറിയുടെ കീഴില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ലൈബ്രേറിയനും ക്ഷീര വികസന വകുപ്പ് റിട്ട. സെക്രട്ടറിയുമായ എന്‍ വി കൃഷ്ണന്‍ തേക്കിന്‍ തൈകള്‍ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

ലൈബ്രറി പ്രസിഡന്റ് പ്രൊഫ. എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കെ രമ്യ (ഗവേഷണ വിദ്യാര്‍ഥി) വൈക്കം മുഹമദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികള്‍’ എന്ന കഥ അവതരിപ്പിച്ചു. സുഗതകുമാരിയുടെയും വി മധുസൂദനന്‍ നായരുടെയും കവിതകള്‍ യഥാക്രമം നഫീസ സെയ്തു, സല്‍മ റഹ്മാന്‍ അവതരിപ്പിച്ചു.

ചിരാത് ചുമര്‍ പത്രത്തിന്റെ പ്രകാശനം ശ്രീ ബാലകൃഷ്ണന്‍ പടിക്കപ്പുറത്ത് നിര്‍വഹിച്ചു. സുരേഷ് പൈങ്ങോട്ടൂര്‍, ഫിറോസ് മുല്ലവീട്ടില്‍ പ്രസംഗിച്ചു. സെക്രട്ടറി ടി ഹര്‍ഷാദ് സ്വാഗതവും ജയരാജന്‍ അരിക്കനാട്ട് നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest