Connect with us

International

എലോണ്‍ മസ്‌ക്; ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി

നിലവില്‍ മസ്‌കിന്റെ ആസ്തി 187 ബില്യണ്‍ ഡോളറാണ്.

Published

|

Last Updated

ന്യൂയോര്‍ക്ക്| ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനം തിരിച്ചുപിടിച്ച് ടെസ്ല, ട്വിറ്റര്‍ സിഇഒ എലോണ്‍ മസ്‌ക്. ടെസ്ല ഓഹരി വില കുതിച്ചുയര്‍ന്നതാണ് നേട്ടത്തിന് കാരണമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.

നിലവില്‍ മസ്‌കിന്റെ ആസ്തി 187 ബില്യണ്‍ ഡോളറാണ്. ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണിന്റെ സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ് മസ്‌കിന്റെ നേട്ടം. 185 ബില്യണ്‍ ഡോളറാണ് അര്‍നോള്‍ട്ടിന്റെ ആസ്തി.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ട്വിറ്റര്‍ ഉടമയുടെ ആസ്തി 137 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ 187 ബില്യണ്‍ യുഎസ് ഡോളറാണ്. ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതിന് പിന്നാലെ 2022 ഡിസംബറിലാണ് ലൂയിസ് വിട്ടണ്‍ സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ട് മസ്‌കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്.

2021 സെപ്തംബര്‍ മുതല്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് എലോണ്‍ മസ്‌ക്. അദ്ദേഹത്തിന് മുമ്പ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് ആ സ്ഥാനത്തുണ്ടായിരുന്നത്.