Connect with us

Kerala

കണ്ണൂരില്‍ സഹോദരനെ യുവാവ് കുത്തിക്കൊന്നു

പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ പടിയൂരില്‍ സഹോദരനെ യുവാവ് കുത്തിക്കൊന്നു. ചാളാംവയല്‍ കോളനിയിയിലെ രാജീവന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജ്യേഷ്ഠന്‍ സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടില്‍ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ സജീവന്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവ സമയം സജീവന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.