Kerala
പാലക്കാട് കോങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു
പാലക്കാട്|പാലക്കാട് കോങ്ങാട് തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാപ്പാന്‍ രാമന്‍ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. പകല്‍ ശീവേലിക്കിടെയാണ് തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആന ഇടഞ്ഞത്.
വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ തളയ്ക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടഞ്ഞ ആനയെ തളയ്ക്കാനായിട്ടില്ല. എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും തളക്കാന്‍ ശ്രമം നടത്തി വരികയാണ്.
---- facebook comment plugin here -----



