Connect with us

ഇലക്ട്രോണിക് ഗേറ്റുകൾ ഇന്ന് സർവസാധാരണമാണ്. മിക്ക വീടുകളിലും ഇലക്ട്രോണിക് ഗേറ്റുകൾ സ്ഥാപിക്കുവാൻ ആളുകൾ ഇന്ന് താത്പര്യപ്പെടുന്നുണ്ട്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചും കേവലം മൊബൈൽ ഫോണിൽ ഒരു മിസ്കോൾ നൽകി പോലും തുറക്കാൻ കഴിയുന്ന രീതിയിൽ ഇലക്ട്രോണിക് ഗേറ്റുകൾ ഇന്ന് വികസിച്ചുകഴിഞ്ഞു.

ഇതിനിടയിലാണ് ഇന്നലെ തിരൂരിൽ നിന്ന് അതിദാരുണമായ ഒരു വാർത്ത എത്തിയത്. ഇല്ക്രോണിക് ഗേറ്റിനുള്ളിൽ തല കുരുങ്ങി ഒരു ഒൻപതു വയസ്സുകാരൻ മരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. അയൽപക്കത്തെ വീടിന്റെ ഗേറ്റ് വഴി പള്ളിയിലേക്ക് പോയ കുട്ടി ഗേറ്റ് പെട്ടെന്ന് അടയുകയും അതിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലക്ട്രോണിക് ഗേറ്റ് സ്ഥാപിക്കുമ്പോൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാത്തതാണ് ഇത്തരമൊരു അപകടത്തിന് ഇടയാക്കിയത് എന്ന് പ്രാഥമികമായി തന്നെ മനസ്സിലാക്കാനാകും.

ഇലക്ട്രിക് ഗേറ്റുകൾ നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അവ ഉപയോഗിക്കുമ്പോഴും പരിപാലിക്കുമ്പോഴും സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. ഇലക്ട്രോണിക് ഗേറ്റ് സ്ഥാപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

വീഡിയോ കാണുക… 

Latest