Connect with us

National

സ്റ്റാലിന്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ പരിശോധന

തിരുച്ചി-നാഗപട്ടണം ദേശീയ പാതയില്‍ തഞ്ചാവൂരിലെ സലിയമംഗലത്തു വെച്ചായിരുന്നു പരിശോധന.

Published

|

Last Updated

ചെന്നൈ | തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധന നടത്തി. ഇന്നലെയായിരുന്നു സംഭവം. തിരുച്ചി-നാഗപട്ടണം ദേശീയ പാതയില്‍ തഞ്ചാവൂരിലെ സലിയമംഗലത്തു വെച്ചായിരുന്നു പരിശോധന. ഡി എം കെ യുടെ സാമൂഹികമാധ്യമ വിഭാഗമാണ് പരിശോധനയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

വാഹനത്തിന്റെ മുമ്പിലും പിന്‍ഭാഗത്തും മറ്റുമായാണ് പരിശോധന നടത്തിയത്. മുന്‍ സീറ്റില്‍ ഇരുന്നിരുന്ന സ്റ്റാലിന്‍ പൂര്‍ണമായും പരിശോധനാ നടപടികളുമായി സഹകരിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

ഇന്നലെ രാവിലെ പാര്‍ട്ടി പ്രചാരണത്തിനു തുടക്കം കുറിക്കുന്നതിനായി ചെന്നൈയില്‍ നിന്ന് പിതാവ് കരുണാധിയുടെ ജന്മനാടായ തിരുവാരൂരിലേക്ക് പുറപ്പെട്ടതായിരുന്നു സ്റ്റാലിന്‍.

---- facebook comment plugin here -----

Latest