Connect with us

Kerala

ശബരിമല യാത്രക്കിടെ എട്ട് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 60കാരൻ അറസ്റ്റിൽ

ലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിൽ കൊളത്തൂർ സ്വദേശിയാണ് പിടിയിലായത്.

Published

|

Last Updated

മലപ്പുറം | ശബരിമല യാത്രക്കിടെ എട്ടു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 60കാരൻ അറസ്റ്റിൽ. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിൽ കൊളത്തൂർ സ്വദേശിയാണ് പിടിയിലായത്. കഴിഞ്ഞയാഴ്ചയാണ് സംഭവം.

കുട്ടിയുടെ പിതാവും ഏതാനും ആളുകളും ചേർന്ന് ഒരു വാഹനത്തിലാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ഒരു സ്ഥലത്ത് വാഹനം നിർത്തിയപ്പോൾ പ്രാഥമിക ആവശ്യങ്ങൾക്കായി പിതാവ് പുറത്തിറങ്ങിയ സമയത്ത് ഇയാൾ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് പരാതി.

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് മലപ്പുറം ചൈൽഡ് ലൈനിൽ പരാതി നൽകിയത്.

 

Latest