Connect with us

Kerala

20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നയാളെ ഡി വൈ എഫ് ഐ സമ്മേളനം ഭാരവാഹിയാക്കി

പോലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ടി സി വി നന്ദകുമാറിനെയാണ് പയ്യന്നൂര്‍ ബ്ലോക്ക് സമ്മേളനം ട്രഷറര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്

Published

|

Last Updated

പയ്യന്നൂര്‍ | പോലീസിനെ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നയാളെ ഡി വൈ എഫ് ഐ സമ്മേളനം ഭാരവാഹിയാക്കി. കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ ടി സി വി നന്ദകുമാറിനെയാണ് പയ്യന്നൂര്‍ ബ്ലോക്ക് സമ്മേളനം ട്രഷറര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണ ഇദ്ദേഹം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആയിരുന്നു.

സമ്മേളനത്തില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ സന്ദേശം വായിക്കുകയും ചെയ്തു. ജയിലില്‍ കഴിയുന്ന മുന്‍ ബ്ലോക്ക് സെക്രട്ടറി വി കെ നിഷാദിന്റെയും പുതിയ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ടി സി വി നന്ദകുമാറിന്റെയും സന്ദേശങ്ങളാണ് സമ്മേളനത്തില്‍ വായിച്ചത്.

 

Content Highlights:
DYFI Payyanur block conference has elected TCV Nandakumar, who is serving a 20-year prison sentence for bombing police, as its new treasurer. Nandakumar is also accused in murder cases and previously served as the block joint secretary. Messages from jailed leaders were also read during the event.

Latest