Connect with us

Uae

ദുബൈ ട്രാം പത്താം വര്‍ഷത്തില്‍; 60 ദശലക്ഷം യാത്രക്കാരെ വഹിച്ചു

11 പ്രധാന സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ദുബൈ ട്രാം റൂട്ട്. 42 മിനിറ്റിനുള്ളില്‍ ഒരു റൂട്ടില്‍ ട്രാം ഓടും.

Published

|

Last Updated

ദുബൈ|എമിറേറ്റിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഒരു പ്രധാന ഘടകമായി ദുബൈ ട്രാം. 2014-ല്‍ ആരംഭിച്ചതിന് ശേഷം 60 ദശലക്ഷത്തിലധികം യാത്രക്കാര്‍ ട്രാമില്‍ യാത്ര ചെയ്തു. 99.9 ശതമാനം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ട്രാം ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും കൃത്യതയും സ്ഥിരീകരിച്ചു. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ട്രാം ലോഞ്ച് ചെയ്തതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.

11 പ്രധാന സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ദുബൈ ട്രാം റൂട്ട്. 42 മിനിറ്റിനുള്ളില്‍ ഒരു റൂട്ടില്‍ ട്രാം ഓടും. മെട്രോ, പബ്ലിക് ബസുകള്‍, ടാക്സികള്‍, സൈക്കിള്‍ പാതകള്‍ എന്നിവയുള്‍പ്പെടെ ട്രാമും എമിറേറ്റിലെ മറ്റ് ഗതാഗത മാര്‍ഗങ്ങളും തമ്മില്‍ ഫലപ്രദമായ സംയോജനം സാധ്യമാക്കുന്നുണ്ട്.
യാത്രക്കാര്‍ക്ക് ഏറ്റവും ഉയര്‍ന്ന സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഓട്ടോമാറ്റിക് പ്രൊട്ടക്ഷന്‍ ഡോറുകള്‍ സജ്ജീകരിച്ചിരിക്കുന്ന ലോകത്തിലെ ആദ്യത്തേതാണ് ദുബൈ ട്രാം. വൈദ്യുതോര്‍ജത്തിനായി ഗ്രൗണ്ട് ഫീഡിംഗ് സംവിധാനം സ്വീകരിച്ച യൂറോപ്പിന് പുറത്തുള്ള ആദ്യത്തെ ട്രാം ആയും ദുബൈ ട്രാം മാറിയിട്ടുണ്ട്.