Connect with us

Kerala

തിരുവനന്തപുരത്തു നിന്ന് മയക്കുമരുന്ന് കടത്ത്; ഹാഷിഷ് ഓയില്‍ അടങ്ങിയ പാഴ്‌സല്‍ മാലിയില്‍ പിടികൂടി

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്തു നിന്ന് മാലിയിലേക്ക് കടത്തിയ മയക്കുമരുന്ന് പിടികൂടി. വലിയ അളവില്‍ എത്തിയ ഹാഷിഷ് ഓയിലാണ് മാലി വിമാനത്താവളത്തില്‍ പിടികൂടിയത്. തിരുവനന്തപുരത്തു നിന്നാണ് ഹാഷിഷ് ഓയില്‍ അടങ്ങിയ പാഴ്‌സല്‍ അയച്ചത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചാണ് തിരുവനന്തപുരം വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയത്.

ജൈവവളം എന്ന പേരിലാണ് മയക്കുമരുന്ന് വിമാനത്തില്‍ മാലിയിലേക്ക് കടത്തിയത്. മേട്ടുക്കടയിലെ വീടിന്റെ മേല്‍വിലാസമാണ് പാഴ്‌സലില്‍ രേഖപ്പെടുത്തിയിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മേട്ടുക്കടയിലെ വീട്ടില്‍ പരിശോധന നടത്തി.