Connect with us

Organisation

ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ അഞ്ച് ദിവസത്തെ ഉംറ

ദുബൈയില്‍ നിന്നും നേരിട്ടുള്ള വിമാന യാത്ര, മദീന സിയാറത്ത് ഉള്‍പ്പെടെ ചരിത്ര പ്രധാന സ്ഥലങ്ങളിലെ സന്ദര്‍ശനവും വിശദീകരണവുമുണ്ടാകും.

Published

|

Last Updated

ദുബൈ | റംസാന്‍ മുന്നൊരുക്ക ഭാഗമായി മാര്‍ച്ച് 13-18 തീയ്യതികളിലായി ജാമിഅഃ മര്‍കസ് സാരഥി ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ അഞ്ചു ദിന ഉംറ യാത്രയും സുഹ്ബയും. ദുബൈയില്‍ നിന്നും നേരിട്ടുള്ള വിമാന യാത്ര, മദീന സിയാറത്ത് ഉള്‍പ്പെടെ ചരിത്ര പ്രധാന സ്ഥലങ്ങളിലെ സന്ദര്‍ശനവും വിശദീകരണവുമുണ്ടാകും.

പുതിയ കാലത്തെ മുസ്ലിം ജീവിതം, പഠനം, തൊഴില്‍, ആരോഗ്യം, ബന്ധങ്ങള്‍, ഡിജിറ്റല്‍ ജീവിതം, യാത്ര തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ഡോ. അസ്ഹരിയുടെ സെഷനുകളും സുഹ്ബയും യാത്രയെ പ്രൗഢമാക്കും.

മലയാളികളല്ലാത്തവര്‍ക്കും പങ്കെടുക്കാനുതകുന്ന രൂപത്തിലാണ് സുഹ്ബ ക്രമീകരിച്ചിരിക്കുന്നത്. ദുബൈയിലെ സംരംഭകര്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ ആവശ്യം പരിഗണിച്ചാണ് സൗകര്യപ്രദമായ രൂപത്തില്‍ അഞ്ച് ദിവസ ഉംറ പാക്കേജ് തീരുമാനിച്ചതെന്ന് സംഘാടകരായ പ്രിസം മര്‍കസ് ഗാര്‍ഡന്‍ യു എ ഇ നേതൃത്വം അറിയിച്ചു. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0504732833, 0559038783.

 

Latest