Kerala
ദ്വയാര്‍ഥ പ്രയോഗം; ചാനലിനെതിരെ പോക്‌സോ കേസ്
ബാലാവകാശ കമ്മീഷന്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്
തിരുവനന്തപുരം | തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ പെണ്‍കുട്ടിയോട് ദ്വയാര്‍ഥ പ്രയോഗം നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ കണ്‍സല്‍ട്ടിങ്ങ് എഡിറ്റര്‍ അരുണ്‍ കുമാറാണ് ഒന്നാം പ്രതി. റിപ്പോര്‍ട്ടര്‍ ശഹബസാണ് രണ്ടാം പ്രതി. കേസില്‍ ആകെ മൂന്നു പ്രതികളാണ് ഉള്ളത്. ബാലാവകാശ കമ്മീഷന്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. നേരത്തെ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
---- facebook comment plugin here -----

