Connect with us

From the print

ജില്ലാ മീലാദ് കോൺഫറൻസ് സെപ്തംബർ 13ന്; പ്രഖ്യാപന സമ്മേളനം നടത്തി

പരിപാടിയോടനുബന്ധിച്ച് മുന്നൂറ് ലഹരിവിരുദ്ധ ബോധവത്കരണ കുടുംബ സംഗമങ്ങൾ, മഹല്ല് നേതൃസംഗമങ്ങൾ, സൗഹൃദ ചായ, സാന്ത്വന സേവന, ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.

Published

|

Last Updated

ചാവക്കാട് | നാല് പതിറ്റാണ്ടായി തൃശൂരിൽ നടക്കുന്ന ജില്ലാ മീലാദ് കോൺഫറൻസ് ഇത്തവണ സെപ്തംബർ 13ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കേരള മുസ്്ലിം ജമാഅത്ത് നേതൃത്വത്തിൽ നടക്കുന്ന കോൺഫറൻസ് കായിക- വഖ്ഫ് മന്ത്രി വി അബ്ദുർറഹ്്മാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ മുഖ്യാതിഥിയാകും. ജില്ലാ സംയുക്ത ഖാസി സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മദ്ഹുർറസൂൽ പ്രഭാഷണം നടത്തും.

പരിപാടിയോടനുബന്ധിച്ച് മുന്നൂറ് ലഹരിവിരുദ്ധ ബോധവത്കരണ കുടുംബ സംഗമങ്ങൾ, മഹല്ല് നേതൃസംഗമങ്ങൾ, സൗഹൃദ ചായ, സാന്ത്വന സേവന, ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.
പ്രഖ്യാപന സമ്മേളനം ജില്ലാ മീലാദ് കോൺഫറൻസ് സ്വാഗത സംഘം വൈസ് ചെയർമാൻ ഇസ്ഹാഖ് ഫൈസിയുടെ അധ്യക്ഷതയിൽ എസ് എം എ സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി ഉദ്ഘാടനം ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറിമാരായ സി വി മുസ്തഫ സഖാഫി, റാഫിദ് സഖാഫി, എൻജിനീയർ ജമാൽ ഹാജി, ജനറൽ കൺവീനർ ശമീർ എറിയാട്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ജാഫർ ചേലക്കര, ജില്ലാ പ്രസിഡന്റ്ബശീർ അശ്റഫി, എസ് എം എ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ വഴിയമ്പലം, എസ് ജെ എം ജില്ലാ സെക്രട്ടറി എസ് എം കെ മഹ്്മൂദി, സയ്യിദ് എ പി പൂക്കോയ തങ്ങൾ, മണത്തല മഹല്ല് സെക്രട്ടറി ഷാനവാസ് സംസാരിച്ചു.