Connect with us

Kerala

മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ല,പറഞ്ഞത് പോസ്റ്റർ പ്രചരിക്കുന്നുവെന്ന്; കെകെ ശൈലജ

സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കുമ്പോള്‍ എന്തുകൊണ്ടാണ് അവരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവാത്തതെന്നും ശൈലജ ചോദിച്ചു.

Published

|

Last Updated

വടകര | സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി വടകര ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. തന്റെതായ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പ്രചരിക്കുന്നുണ്ടെന്നാണ് പറഞ്ഞതെന്നും കെകെ ശൈലജ പറഞ്ഞു.അത്തരത്തില്‍ തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പല കുടുംബഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിപയ്ക്ക് മുമ്പില്‍ പതറിയിട്ടില്ല, പിന്നയല്ലേ സൈബര്‍ ആക്രമണത്തിന് മുമ്പില്‍ പതറുന്നതെന്നും ശെെലജ പറഞ്ഞു. സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്നും തനിക്ക് എതിരെ എത്ര നുണ പ്രചരിപ്പിച്ചാലും അത് ജനം വിശ്വസിക്കില്ലെന്നും അവര്‍  വ്യക്തമാക്കി.

അതേസമയം സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കുമ്പോള്‍ എന്തുകൊണ്ടാണ് അവരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവാത്തതെന്നും ശൈലജ ചോദിച്ചു.

പാനൂര്‍ സ്ഫോടനം മാത്രം ചര്‍ച്ചയാക്കുന്നവര്‍ ദേശീയതലത്തിലെ പ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും ശൈലജ ആരോപിച്ചു. പാര്‍ലമെന്റെ തിരഞ്ഞെടുപ്പില്‍ ഒരു പ്രാദേശിക സംഭവം പെരുപ്പിച്ച് കാട്ടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അത് അവരുടെ ആശയദാരിദ്ര്യമാണ് കാണിക്കുന്നതെന്നും ശൈലജ പറഞ്ഞു. പാനൂര്‍ ബോംബ് സ്ഫോടനവുമായി സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്നും അത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പാനൂര്‍ ഏരിയാ സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ടെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.