Connect with us

National

ഡല്‍ഹി ജലബോര്‍ഡ് അഴിമതി; കെജ്രിവാള്‍ ഇഡിയ്ക്ക് മുമ്പാകെ ഇന്ന് ഹാജരാകണം

ഇഡി നടപടിയോട് സഹകരിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് ഇഡി കെജ്രിവാളിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചത്. മദ്യനയ അഴിമതിക്കേസില്‍ വ്യാഴാഴ്ച ഹാജരാകാനും നോട്ടീസ് അയച്ചിട്ടുണ്ട്.

എന്നാല്‍ ഇഡി നടപടിയോട് സഹകരിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മദ്യനയ അഴിമതിക്കേസുപോലെ രാഷ്ട്രീയ പ്രേരിത കേസും അന്വേഷണവുമാണ് ജലബോര്‍ഡ് അഴിമതിയിലുമെന്നാണ് എഎപി ആരോപിക്കുന്നത്.

അതേസമയം ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബി.ആര്‍.എസ് നേതാവ് കെ. കവിതയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കവിതയുടെ ഭര്‍ത്താവിനോടും സഹായിയോടും ഇന്ന് ഹാജരാകണമെന്ന് ഇഡി നിര്‍ദേശിച്ചിട്ടുണ്ട്. ഡിജിറ്റല്‍ വിവരശേഖരണത്തിന്റെ ഭാഗമായാണ് ഇവരെ വിളിപ്പിച്ചത്.

 

 

 

 

Latest