Kerala
ഉമ്മന്‍ചാണ്ടിയുടെ ചരമദിനം; ചാണ്ടി ഉമ്മന്‍ ഇന്ന് പ്രചാര പരിപാടിക്കില്ല
അതേ സമയം നേതാക്കള്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങളും പ്രചരണ പരിപാടികളും തുടരും.
കോട്ടയം | പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ഇന്ന് പൊതുപ്രചാരണ പരിപാടികളില്‍ പങ്കെടുക്കില്ല. ഉമ്മന്‍ചാണ്ടിയുടെ നാല്‍പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള കുര്‍ബാനകളിലും പ്രാര്‍ഥനകളും പങ്കെടുക്കുന്നതിന് വേണ്ടിയാണ് പൊതുപ്രചാരണ പരിപാടികള്‍ ഒഴിവാക്കിയത്. അതേ സമയം നേതാക്കള്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങളും പ്രചരണ പരിപാടികളും തുടരും.
അതേസമയം പുതുപ്പള്ളിയില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ആത്മവിശ്വാസം കൂടുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലത്തില്‍ ആ സ്ഥാനം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ചാണ്ടി ഉമ്മന്‍.







