Connect with us

pattazhimukk incident

കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റി മരണം; ചുരുളഴിക്കാന്‍ ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കും

സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് നാട് മുക്തമായിട്ടില്ല

Published

|

Last Updated

പത്തനംതിട്ട | പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കാന്‍ കൊല്ലപ്പെട്ട അനുജയുടെയും ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ്.

ദൂരൂഹത നിലനില്‍ക്കുന്ന സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ ചുരുളഴിക്കാനുള്ള ശ്രമമാണു നടക്കുന്നത്. മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്‌കരിച്ചു. അനുജയുടെ സംസ്‌കാരം ഇന്ന് നടക്കും.

സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് നാട് മുക്തമായിട്ടില്ല. സ്‌കൂളില്‍ നിന്നു സഹപ്രവര്‍ ത്തകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജ രവീന്ദ്രനെ വഴിമധ്യെ കാത്തിരുന്ന ഹാഷിം കൂട്ടിക്കൊണ്ടുപോയതും രണ്ടുപേരും ഒരുമിച്ച് മരണം വരിച്ചതും എന്തിനെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് അടൂര്‍ പോലീസ് ശ്രമിക്കുന്നത്.

ഇവരുടെ സൗഹൃദത്തെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ലെന്നാണു വിവരം. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ചു. വാഹനാപകടം നടന്ന സമയത്ത് ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണി ന്റെ ലോക്കഴിച്ച് വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചു. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ഫോണുകള്‍ അയക്കും. ജീവനൊടുക്കാന്‍ ഇരുവരും ഒന്നിച്ച് തീരുമാനിച്ചതാണോ എന്നതിലും ദുരൂഹത നീക്കുകയാണ് ലക്ഷ്യം.

 

 

 

Latest