International
ഖല്‍ഖ റിന്‍പോച്ചെയായി മംഗോളിയന്‍ ബാലനെ തെരഞ്ഞെടുത്ത് ദലൈലാമ
എട്ട് വയസ്സുള്ള യുഎസില്‍ ജനിച്ച കുട്ടിക്ക് ഇരട്ട സഹോദരനുണ്ട് .
ന്യൂഡല്‍ഹി| അമേരിക്കയില്‍ ജനിച്ച മംഗോളിയന്‍ ആണ്‍കുട്ടിയെ ടിബറ്റന്‍ ബുദ്ധമതത്തിലെ പത്താമത്തെ ഖല്‍ഖ റിന്‍പോച്ചെയായി ദലൈലാമ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ബുദ്ധമത നേതാവ് ദലൈലാമ ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ മാര്‍ച്ച് 8 ന് നടന്ന ഒരു ചടങ്ങില്‍ എട്ട് വയസ്സുള്ള ആണ്‍കുട്ടിക്കൊപ്പം പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
എട്ട് വയസ്സുള്ള യുഎസില്‍ ജനിച്ച കുട്ടിക്ക് ഇരട്ട സഹോദരനുണ്ട് . കൂടാതെ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ മകനും മുന്‍ മംഗോളിയന്‍ പാര്‍ലമെന്റ് അംഗത്തിന്റെ ചെറുമകനുമാണ്. ടിബറ്റന്‍ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ലാമയായി എട്ടുവയസ്സുകാരനെ അഭിഷേകം ചെയ്യാനുള്ള നീക്കം ചൈനയെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ട്.
---- facebook comment plugin here -----




