Connect with us

Kerala

കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം; യു ഡി എഫും സ്ഥാനാര്‍ഥിയും അറിഞ്ഞുകൊണ്ടെന്ന് എം വി ഗോവിന്ദന്‍

അശ്ലീല പ്രചാരണങ്ങളിലൂടെ ശൈലജയെ നേരിടാനുള്ള യു ഡി എഫ് ശ്രമങ്ങള്‍ ഫലവത്താകില്ല.

Published

|

Last Updated

തൊടുപുഴ | വടകര മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അശ്ലീല സൈബര്‍ പ്രചാരണങ്ങളിലൂടെ ശൈലജയെ നേരിടാനുള്ള യു ഡി എഫ് ശ്രമങ്ങള്‍ ഫലവത്താകില്ല. യു ഡി എഫ് നേതൃത്വമോ സ്ഥാനാര്‍ഥിയോ അറിഞ്ഞുകൊണ്ടുള്ളതാണ് ഇത്തരം പ്രചാരണം. ചില മാധ്യമങ്ങളും ഇതിന്റെ ഭാഗമാണ്. യു ഡി എഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

സ്വന്തം ഐ ഡിയില്‍ നിന്നാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ ശൈലജക്കെതിരെ ആക്രമണം നടത്തുന്നത്. നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഇതെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

എന്നാല്‍, ഇത്തരം പ്രചാരണങ്ങളോട് അതേ രീതിയില്‍ തിരിച്ചടിക്കാന്‍ സി പി എം ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാനത്ത് ഏറ്റവുമാദ്യം എല്‍ ഡി എഫ് ജയിക്കുന്ന മണ്ഡലം വടകര ആയിരിക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest