Connect with us

Educational News

കരിക്കുലം ഡെവലപ്മെന്റ്: റിസേര്‍ച്ച് ഇന്റേണ്‍ഷിപ്പ് ആരംഭിച്ചു

മീമുമായി സഹകരിച്ച് മലൈബാര്‍ ഫൗണ്ടേഷനാണ് കരിക്കുലം റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം നടത്തുന്നത്.

Published

|

Last Updated

നോളജ് സിറ്റി | ഇന്ത്യയിലെ ആദ്യത്തെ മോറല്‍ എഡ് ടെക് കമ്പനിയായ മീമുമായി സഹകരിച്ച് മലൈബാര്‍ ഫൗണ്ടേഷന്‍ നടത്തുന്ന കരിക്കുലം റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് തുടക്കമായി. ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടുകളും പുതിയകാല പ്രത്യേകതകളും ഉള്‍ക്കൊണ്ട് മദ്റസാ കരിക്കുലം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചത്.

മദ്റസാ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനും ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ ആശയങ്ങളും പ്രൊജക്ടുകളും റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് ക്യാമ്പിന്റെ ഭാഗമായി രൂപപ്പെടുത്തുന്നുണ്ട്.

മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് 20 ദിവസങ്ങളിലായി നടക്കുന്ന പ്രോഗ്രാമില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 14 പേരാണ് പങ്കെടുക്കുന്നത്. റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഉദ്ഘാടനം മീം സി ഇ ഒ. ഡോ. ഇ എം അബ്ദുര്‍റഊഫ് നിര്‍വഹിച്ചു. മലൈബാര്‍ ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നൂറുദ്ദീന്‍ നൂറാനി അധ്യക്ഷത വഹിച്ചു. മൂസ നവാസ് ക്ലാസിന് നേതൃത്വം നല്‍കി. മീം റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് അംഗങ്ങളായ നൗഫല്‍ ഇര്‍ഫാനി, ആശിഖ് സഖാഫി, കെ ബി ബഷീര്‍ പ്രസംഗിച്ചു. മലൈബാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ. കെ സി അബ്ദുര്‍റഹ്മാന്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

 

Latest