Connect with us

Ongoing News

ഹജ്ജ് തീർത്ഥാടകരുടെ സൗകര്യങ്ങൾ വിലയിരുത്തുന്നതിന്  കിരീടാവകാശി മിനയിലെത്തി

തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനും സഊദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സന്ദർശനം

Published

|

Last Updated

മിന| ഈ വർഷത്തെ ഹജ്ജ് വേളയിൽ തീർത്ഥാടകർക്കായി ഒരുക്കിയ സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തമ്പുകളുടെ നാഗരിയായ മിനയിലെത്തി.

തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനും സഊദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സന്ദർശനം. ഹജ്ജ് തീർത്ഥാടകർക്ക് മിനയിലും പുണ്യ സ്ഥലങ്ങളിലും ഒരുക്കിയ സൗകര്യങ്ങളു, ഹാജിമാർക്ക് അവരുടെ കർമ്മങ്ങൾ എളുപ്പത്തിലും സൗകര്യത്തോടെയും സുരക്ഷിതമായും നിർവഹിക്കുന്നതിന് നൽകുന്ന സേവനങ്ങളും കിരീടാവകാശി വിലയിരുത്തി.

Latest