Malappuram
സി പി എം നേതാവ് നന്ദകുമാറിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹം; അവജ്ഞയോടെ തള്ളിക്കളയണം: കേരള മുസ്ലിം ജമാഅത്ത് സെന്‍ട്രല്‍ ക്യാബിനറ്റ്
യാതൊരു ഉത്തരവാദിത്തവുമില്ലാത്ത വിധം ഇത്തരം പ്രസ്താവന നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം
മലപ്പുറം | മലപ്പുറത്തെ മുഴുവന്‍ മനുഷ്യരേയും അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ച പൊന്നാനി മുന്‍ എം എല്‍ എയും സി പി എം നേതാവുമായ പി നന്ദകുമാറിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹവും തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്നും കേരള മുസ്ലിം ജമാഅത്ത് സെന്‍ട്രല്‍ ക്യാബിനറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
യാതൊരു ഉത്തരവാദിത്തവുമില്ലാത്ത വിധം ഇത്തരം പ്രസ്താവന നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം.മത സൗഹാര്‍ദ്ദത്തിനു കേളികേട്ട നാടാണ് മലപ്പുറം. അവിടെ ജീവിക്കുകയും ജനപ്രതിനിധിയാവുകയും ചെയ്തയാളുടെ പ്രസ്താവനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നയം വ്യക്തമാക്കണമെന്നും സെന്‍ട്രല്‍ ക്യാബിനറ്റ് ആവശ്യപ്പെട്ടു.
വടശ്ശേരി ഹസന്‍ മുസ്ലിയാര്‍,സയ്യിദ് കെ.കെ.എസ് തങ്ങള്‍ ഫൈസി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി, കെ.പി. ജമാല്‍ കരുളായി,പി.കെ. മുഹമ്മദ് ഷാഫി വെങ്ങാട്, മുഷ്താഖ് സഖാഫി, ടി എം ഷുഹൈബ്, അസീസ് ഹാജി പുളിക്കല്‍ കുഞ്ഞീ തു മുസ്ലിയാര്‍, സൈതലവി ഹിഷാമി പങ്കെടുത്തു.
Content Highlights: Kerala Muslim Jamaat central cabinet condemned the insulting statement made by CPM leader and former Ponnani MLA P Nandakumar against the people of Malappuram. The cabinet urged society to isolate those making irresponsible remarks and demanded CPM clarify its official stance on the issue.



