Connect with us

Kerala

അഴിമതി മറച്ചുവെക്കാന്‍ സി പി എം- ബി ജെ പി കൂട്ടുകച്ചവടം: കെ സി വേണുഗോപാല്‍

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കാരുണ്യത്തിലാണ് മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത്.

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യു ഡി എഫ് വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, യു ഡി എഫ് കാണിച്ച വികസന സ്‌നേഹത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് കേരളത്തിലുള്ളത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കാരുണ്യത്തിലാണ് മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത്. അഴിമതി മറച്ചുവെക്കാന്‍ സി പി എം-ബി ജെ പി കൂട്ടുകച്ചവടമാണ് നടക്കുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചു.

 

Latest