Connect with us

Kerala

പ്രതിപക്ഷ ഉപനേതാവ് പദവി; സി പി ഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

കേരളത്തിലെ സിപിഎം-സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് അടിയന്തര യോഗം ചേരുന്നത്.

Published

|

Last Updated

ഡല്‍ഹി| പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ നാളെ ഡല്‍ഹിയില്‍ ചേരും. വൈകിട്ട് ആറിന് പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനിലാണ് യോഗം. ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിനെത്തും.

കേരളത്തിലെ സിപിഎം-സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് അടിയന്തര യോഗം ചേരുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐ ഉന്നയിക്കുന്ന ആവശ്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

ആവശ്യങ്ങള്‍ തുടർച്ചയായി ഉന്നയിച്ചിട്ടും സിപിഎം ഇതുവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് സിപിഐയുടെ നിലപാട്. വിഷയത്തില്‍ നിലപാട് കൂടുതല്‍ കടുപ്പിക്കാനാണ് സിപിഐയുടെ തീരുമാനം. പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് മുന്‍ മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

അതേസമയം, സിപിഐ സെക്രട്ടേറിയറ്റ് യോഗവും നാളെ ചേരുന്നുണ്ട്. ഇരു പാര്‍ട്ടികളുടെയും യോഗങ്ങള്‍ക്ക് പിന്നാലെ മുന്നണി ബന്ധത്തിലെ ഭിന്നതകള്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.

Content Highlights:
CPM and CPI state secretariat meetings will take place in Delhi tomorrow amid tensions over the opposition deputy leader post. CPI leader K Rajan reiterated that the party stands firm on its demands. Top central leaders including D Raja will attend the key meeting at Ajoy Bhavan.

---- facebook comment plugin here -----

Latest