Connect with us

National

ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ മരിച്ചു

അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു

Published

|

Last Updated

ലക്‌നൗ| ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രയാഗ്രാജ്കൗശാംബി അതിര്‍ത്തിയില്‍ പിപ്രി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വയലില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്.

പടക്ക നിര്‍മാണ ശാല പൂര്‍ണമായി തകര്‍ന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ച്ചയായി നിരവധി പൊട്ടിത്തെറികള്‍ കേട്ടതായും പിന്നാലെ പ്രദേശത്ത് കനത്ത പുക ഉയര്‍ന്നതായും പ്രദേശവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Content Highlights:
Five people died and several were injured in a massive explosion at a firecracker unit on the Prayagraj-Kaushambi border. The facility was completely destroyed, damaging nearby homes due to repeated blasts. Rescue operations are ongoing at the scene as authorities investigate the cause.

---- facebook comment plugin here -----

Latest