National
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു
അവധിക്കാലം ചെലവഴിക്കാന്‍ ഹിന്ദുപൂരില്‍ നിന്ന് മുത്തശ്ശിയുടെ വീട്ടിലേക്ക് എത്തിയതായിരുന്നു കുട്ടികള്‍.
ബെംഗളൂരു| ബെംഗളൂരുവിലെ ദൊഡ്ഡബല്ലാപ്പുരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു. പാലനജോഗഹള്ളി സ്വദേശികളായ ഇര്‍ഫാന (46), റൂകിയ (13), റാകിയ (8) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.
അവധിക്കാലം ചെലവഴിക്കാന്‍ ഹിന്ദുപൂരില്‍ നിന്ന് മുത്തശ്ശിയുടെ വീട്ടിലേക്ക് എത്തിയതായിരുന്നു കുട്ടികള്‍. അവധി കഴിഞ്ഞ് സ്‌കൂളില്‍ പോകാനായി മുത്തശ്ശിക്കൊപ്പം തിരികെ മടങ്ങുന്നതിനിടെ അപകടമുണ്ടായത്. റെയില്‍വേ സ്റ്റേഷനില്‍ മേല്‍പ്പാലം ഇല്ലാത്തതിനെ തുടര്‍ന്ന് ട്രെയിന്‍ കയറാനായി ട്രാക്ക് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. യശ്വന്ത്പൂര്‍ റെയില്‍വേ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Content Highlights:
A grandmother and her two young grandchildren were struck and killed by a train while crossing railway tracks in Doddaballapura near Bengaluru. The tragic incident occurred as they were returning home after holidays due to the lack of an overbridge. Yeshwantpur railway police are investigating.




