Connect with us

Kerala

11വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സസ്‌പെന്‍ഷനില്‍ തുടരവേയാണ് പുതിയ പോക്‌സോ കേസില്‍ ഇയാള്‍ അറസ്റ്റിലാവുന്നത്.

Published

|

Last Updated

കോട്ടയം| പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ ഒരു വനിതാ സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യതിരുന്നു. സസ്‌പെന്‍ഷനില്‍ തുടരവേയാണ് പുതിയ പോക്‌സോ കേസില്‍ ഇയാള്‍ അറസ്റ്റിലാവുന്നത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ബന്ധുവായ പതിനൊന്നുകാരിയാണ് അതിക്രമത്തിന് ഇരയായത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Content Highlights:
A suspended Excise officer from Kanjirappally range was arrested by Mundakayam police for sexually assaulting an 11-year-old girl. The accused was already under suspension for misbehaving with a female colleague. Police registered a case under the POCSO Act and will produce him in court.

Latest