Connect with us

Kerala

കോട്ടയത്ത് ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണം കവര്‍ന്നു; അന്വേഷണം ആരംഭിച്ചു

വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടന്നത്.

Published

|

Last Updated

കോട്ടയം|കോട്ടയം പൂത്തിളപ്പില്‍ പട്ടാപകല്‍ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണം കവര്‍ന്നു. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ടോടെ മോഷണം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടന്നത്. ഇന്നലെ വൈകിട്ട് വീട്ടുകാര്‍ തിരികെ എത്തിയപ്പോഴാണ് മുന്‍വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്.

കുട്ടികളുടെ ആഭരണങ്ങളടക്കം നഷ്ടമായി. എന്നാല്‍ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് മാലകള്‍ നഷ്ടമായിട്ടില്ല. സംഭവത്തില്‍ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

Content Highlights:
Burglars broke into a locked house in Poothilappu near Kottayam and stole 23 sovereigns of gold during the day. The owner, Abraham, discovered the theft upon returning home in the evening. Pallickathode police and fingerprint experts gathered evidence at the scene and launched an investigation.

 

Latest