Connect with us

National

ഡല്‍ഹിയില്‍ 16കാരി സ്ലീപ്പര്‍ ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

പീഡനത്തിനുശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചെന്നും പോലീസ് പറയുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ 16കാരി സ്ലീപ്പര്‍ ബസില്‍ കൂട്ട ബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശ് മൈന്‍പുരി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ബസ് കണ്ടക്ടറെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. ബസ് പിടിച്ചെടുത്തുത്തിട്ടുണ്ട്. പീഡനത്തിനുശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചെന്നും പോലീസ് പറയുന്നു.

പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ശക്തമായ മഴ കാരണം വഴിതെറ്റി ഗ്രേറ്റര്‍ നോയിഡയിലെ പാരി ചൗക്കില്‍ എത്തുകയായിരുന്നു. യാത്രയ്ക്കായി സഹായം ചോദിച്ച് റോഡിലുണ്ടായിരുന്ന ഒഴിഞ്ഞ സ്വകാര്യ സ്ലീപ്പര്‍ ബസില്‍ കയറിയ പെണ്‍കുട്ടിയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബസിനുള്ളില്‍ വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തിനുശേഷം ഏകദേശം 47 കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹി കാശ്മീരി ഗേറ്റ് ബസ് ടെര്‍മിനലിന് സമീപം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയുടെ മെഴിയെടുത്ത കാശ്മീരി ഗേറ്റ് പോലീസ് പ്രതികളായ ഡ്രൈവര്‍ കുല്‍ദീപ്, കണ്ടക്ടര്‍ സന്ദീപ് എന്നിവരെ തിമാപൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights:
A 16-year-old girl was gang-raped inside a private sleeper bus near Delhi after taking shelter due to heavy rain. The bus driver Kuldeep and conductor Sandeep dropped her near Kashmiri Gate and fled. Police quickly arrested both accused from Timarpur and seized the vehicle.