Connect with us

Covid India

കൊവിഡ്; ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് കേസുകള്‍ ഒരിടവേളക്ക് ശേഷം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത നടപടികള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രേഖാമൂലം സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പ്രാദേശിക അടിസ്ഥാനത്തില്‍ പരിശോധന കൂട്ടി നിയന്ത്രണങ്ങളേര്‍പ്പെടുത്തി രോഗവ്യാപനം പിടിച്ചുകെട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് തുടര്‍ച്ചയായി രണ്ടാം ദിവസവും 40 ശതമാനം കൂടിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്കിലും വന്‍ വര്‍ധനയുണ്ടായി. ബുധനാഴ്ച്ച 5233 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്ന് 7240 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലെത്തുന്നതും മാര്‍ച്ച് ഒന്നിന് ശേഷം ആദ്യമായാണ്.