Connect with us

National

രാജ്യത്ത് 8,774 പേര്‍ക്ക് കൂടി കൊവിഡ്; 621 മരണം

കൊവിഡ് മുക്തി നിരക്ക് ഇപ്പോള്‍ 98.34 ശതമാനമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 8,774 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3,45,63,749 ആയി. കൊവിഡ് ബാധിച്ച് 621 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 4,67,933 ആയി.

കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,481 പേര്‍ കൊവിഡ് മുക്തരായി. കൊവിഡ് മുക്തി നിരക്ക് ഇപ്പോള്‍ 98.34 ശതമാനമാണ്. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

 

Latest