Connect with us

Kerala

കോഴിക്കോട് ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് ആനക്കാംപൊയിലില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ആനക്കാംപൊയില്‍ സ്വദേശികളായ പുത്തന്‍പുരയില്‍ ഷിജു ജോസഫ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. ആനക്കാംപൊയില്‍ തിരുവമ്പാടി റോഡില്‍ ഇറക്കമിറങ്ങി വരികയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഷിജു ഓട്ടോഡ്രൈവറാണ്. തിരുവമ്പാടിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ബിന്‍സിയെ ജോലി സ്ഥലത്ത് കൊണ്ടുവിടാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.

ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest