Connect with us

Kasargod

ദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ച്ച; ഒരാള്‍കൂടി പിടിയില്‍

Published

|

Last Updated

കാഞ്ഞങ്ങാട് | കാസര്‍കോട്ടെ കാഞ്ഞങ്ങാട് ദമ്പതികളെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയും പണവും സ്വര്‍ണവും കവരുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയിലായി. അമ്പലത്തറ ബാലൂരിലെ സുരേശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്.

ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന ദേവദാസിനേയും ഭാര്യ ലളിതയേയും കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം അടിച്ചുവീഴ്ത്തി 40 പവന്‍ സ്വര്‍ണവും 20,000 രൂപയും കാറും കവരുകയായിരുന്നു. പട്ടാപ്പകലായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു സുരേശന്‍. കഴിഞ്ഞ ദിവസം സുരേശന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി മൂന്നാം മൈലിലെ രാജേന്ദ്രന്‍ റിമാന്‍ഡിലാണ്. മറ്റ് പ്രതികളായ കല്യാണ്‍ റോഡിലെ അശ്വിന്‍, ഓട്ടോ ഡ്രൈവര്‍മാരായ നെല്ലിത്തറ മുകേഷ്, കോട്ടപ്പാറയിലെ ദാമോദരന്‍ എന്നിവര്‍ക്കായി പോലീസ് ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ്.

 

---- facebook comment plugin here -----

Latest