Connect with us

Ongoing News

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അട്ടിമറി; ബേണ്‍മൗത്തിന് മുന്നില്‍ നിലതെറ്റി ലിവര്‍പൂള്‍

പെനാൾട്ടി പാഴാക്കി മുഹമ്മദ് സല

Published

|

Last Updated

ലണ്ടന്‍ | ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അട്ടിമറി കഥകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏഴ് ഗോളില്‍ മുക്കിക്കൊന്ന ലിവര്‍പൂളിനാണ് ഇത്തവണ അടിതെറ്റിയത്. അതും പോയിന്റ് ടേബിളില്‍ 16ാം സ്ഥാനത്തുള്ള ബേണ്‍മൗത്തിന് മുന്നില്‍. ടേബിളില്‍ അഞ്ചാമതായിരുന്ന ലിവര്‍പൂള്‍.

28ാം മിനുട്ടില്‍ ഫിലിപ് ബില്ലിംഗ് നേടിയ ഗോളാണ് എ എഫ് സി ബേണ്‍മൗത്തിന് സമ്മോഹന ജയം നല്‍കിയത്.

മത്സരത്തില്‍ നിര്‍ണായകമായ പെനാള്‍ട്ടി സൂപ്പര്‍ താരം മുഹമ്മദ് സലക്ക് വലയിലെത്തിക്കാന്‍ കഴിയാതെ പോയി.

Latest