Connect with us

Kozhikode

ഇന്ത്യയുടെ വൈവിധ്യത്തെ സംരക്ഷിക്കുന്നത് ഭരണഘടന: ഡോ.അസ്ഹരി

ഇന്ത്യ എന്നും ഇന്ത്യയായി തന്നെ അവശേഷിക്കുമെന്നും അതിന്റെ പാരമ്പര്യത്തിനെ കളങ്കപ്പെടുത്താന്‍ പാടില്ലെന്നും ഡോ.അസ്ഹരി പറഞ്ഞു.

Published

|

Last Updated

നോളജ് സിറ്റി| നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ് ഇന്ത്യയുടെ വൈവിധ്യമെന്നും അതിനെ സംരക്ഷിക്കുന്നതാണ് ഭരണഘടനയെന്നും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. ഇന്ത്യ എന്നും ഇന്ത്യയായി തന്നെ അവശേഷിക്കുമെന്നും അതിന്റെ പാരമ്പര്യത്തിനെ കളങ്കപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വത്തും ശരീരവും രക്തവും നല്‍കി സ്വാതന്ത്ര്യം നേടിത്തന്നവരെ നാം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ പതാക ഉയര്‍ത്തി സന്ദേഷപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് സംസാരിച്ചു.

പതാക ഉയര്‍ത്തല്‍, സന്ദേഷപ്രഭാഷണം, മധുര വിതരണം തുടങ്ങിയവ നടന്നു. ഡോ. സയ്യിദ് നിസാം റഹ്‌മാന്‍, യൂസുഫ് നൂറാനി, നൂറുദ്ദീന്‍ നൂറാനി, ഡോ. ശംസുദ്ദീന്‍, നാസിം പാലക്കല്‍, ഡോ. അബ്ദുര്‍റഹ്‌മാന്‍ ചാലില്‍, ഡോ. മന്‍സൂര്‍ അലി നേതൃത്വം നല്‍കി.

 

 

 

Latest