Connect with us

kuwait

കുവെെത്തില്‍ ലബനീസ് പൗരന്മാര്‍ക് വിസ നല്‍കുന്ന കാര്യം പരിഗണനയില്‍

അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്

Published

|

Last Updated

കുവൈത്ത് സിറ്റി | ലബനീസ് നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാസങ്ങളുടെ ഇടവേളക്ക് ശേഷം ലബനീസ് പൗരന്മാര്‍ക് വിസ നല്‍കുന്ന കാര്യം ഉടന്‍ പരിഗണിക്കുമെന്ന് കുവൈത്ത് ആഭ്യന്ത്ര മന്ത്രാലയം അറയിച്ചു. അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗള്‍ഫ് ലബനീസ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലബനീസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് എല്ലാത്തരം വിസകളും നല്‍കാനുള്ള സാധ്യത ചര്‍ച്ച ചെയ്യുന്നതിനായി റസിഡന്‍സ് അഫയേഴ്‌സ് മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വിസകള്‍ വീണ്ടും അനുവദിക്കുന്നത് ഘട്ടം ഘട്ടമായിട്ടായിരിക്കുമെന്നും ആദ്യ ഘട്ടത്തില്‍ വാണിജ്യ സര്‍ക്കാര്‍ വിസകളും തുടര്‍ന്ന് തൊഴില്‍ വിസകളും അവസാനമായി ഫാമിലി ടൂറിസ്റ്റ് വിസകളും നല്‍കുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

ലബനോന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത പ്രശനങ്ങളാണ് ലബനോനെതിരെ വിസ നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം. അതോടൊപ്പം ലബനോനില്‍ നിന്നും വരുന്ന ചരക്കുകളില്‍ ഒളിപ്പിച്ചു മയക്കു മരുന്ന് രാജ്യത്തേക്ക് കടത്തുന്നതും കുവൈത്തിനെ കടുത്ത നടപടിയിലേക്ക് പ്രേരിപ്പിച്ചു. എന്നാല്‍ സാധുവായ കുവൈത്ത് റസിഡന്‍സ് പെര്‍മിറ്റ് ഉള്ള ലബനീസ് പൗരന്മാര്‍ ഈ തീരുമാനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലന്നും കാലാവധി കഴിഞ്ഞ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കാനോ മറ്റൊരു സ്‌പോണ്‍സര്‍ ക്ക് കൈമാറുന്നതിന്നോ മുമ്പ് അത്തരക്കാരെ അനുവദിച്ചിരുന്നു.

 

Latest