Connect with us

National

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ; പ്രകടന പത്രിക ഇന്നോ നാളെയോ പുറത്തിറക്കും

കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. യോഗത്തില്‍ ലോക്സഭ തിരഞ്ഞടുപ്പ് പ്രകടന പത്രികക്ക് രൂപം നല്‍കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഇന്‍ഡ്യ മുന്നണിയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക. 25 ഉറപ്പുകള്‍ പ്രകടന പത്രികയില്‍ ഉണ്ടാകും. പല ഉറപ്പുകളും ഇതിനോടകം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രകടന പത്രിക ഇന്നോ നാളെയോ പുറത്തിറങ്ങും.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും ഇന്ന് യോഗം ചേരും. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലും രാഹുല്‍ ഗാന്ധിയുടെ രണ്ടാം സീറ്റിന്റെ കാര്യത്തിലും ഇന്ന് തീരുമാനമായേക്കും. രണ്ട് ഘട്ടമായി കോണ്‍ഗ്രസ് 82 സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്. ബാക്കി സ്ഥാനാര്‍ഥികളെ യോഗത്തില്‍ തീരുമാനിക്കും.

Latest