Connect with us

Kerala

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 20ല്‍ 20 സീറ്റും ഇക്കുറി കോണ്‍ഗ്രസ് നേടും: രമേശ് ചെന്നിത്തല

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കുന്നതിനായുള്ള രൂപരേഖകള്‍ തയ്യാറാക്കി വരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Published

|

Last Updated

നെടുമ്പാശ്ശേരി | ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 20ല്‍ 20 സീറ്റും ഇക്കുറി കോണ്‍ഗ്രസ് നേടുമെന്ന് രമേശ് ചെന്നിത്തല. ഇതിനായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാനായി നിയമിതനായ വര്‍ക്കിങ് കമ്മിറ്റി അംഗമാണ് നിലവില്‍ രമേശ് ചെന്നിത്തല. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കുന്നതിനായുള്ള രൂപരേഖകള്‍ തയ്യാറാക്കി വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന ജനങ്ങള്‍ ഇടതുമുന്നണിക്കും ബിജെപിക്കും വലിയ തിരിച്ചടി നല്‍കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പേശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

---- facebook comment plugin here -----

Latest