Kerala
ചേര്‍ത്തലയില്‍ അഞ്ചു വയസുകാരനെ മര്‍ദിച്ചെന്ന് പരാതി; അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസ്
കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവുകളുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

ആലപ്പുഴ|ആലപ്പുഴ ചേര്‍ത്തലയില്‍ അഞ്ചു വയസുകാരനെ മര്‍ദിച്ചെന്ന് പരാതി. അമ്മയുമം അമ്മൂമ്മയും കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവുകളുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
ഇന്നലെ കുട്ടി പഠിക്കുന്ന സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ചായക്കടയിലെത്തിയപ്പോഴാണ് പരുക്കുകളോടെ കുട്ടിയെ കണ്ടത്. തുടര്‍ന്ന് കുട്ടിയുമായി വിശദമായി സംസാരിച്ചപ്പോഴാണ് മര്‍ദന വിവരങ്ങള്‍ പുറത്ത് വന്നത്. അദ്ദേഹം ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.
നേരത്തെ കുട്ടിയെ രണ്ടാനച്ഛന്‍ ഉപദ്രവിച്ചുവെന്നും പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പിടിഎ ഇടപെട്ട് വിഷയത്തില്‍ പരാതി നല്‍കി. അന്ന് രണ്ടാനച്ഛനെ പോലീസ് പിടികൂടി. റിമാന്‍ഡില്‍ കഴിയവേ രണ്ടാനച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.