Kerala
എറണാകുളം പൂക്കാട്ടുപടിയില്‍ കോളജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്
കോളജ് ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്
കൊച്ചി| എറണാകുളം പൂക്കാട്ടുപടിയില്‍ കോളജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. കോളജ് ബസ് ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഡ്രൈവറുടെ രണ്ട് കാലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കോതമംഗലം ആലുവ റൂട്ടില്‍ ഓടുന്ന റെയ്ഹാന്‍ ബസും ആലുവ ജയ്ഭാരത് കോളജിലെ ബസുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവറുടെ കാല്‍ കാബിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.
വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. വിദ്യാര്‍ത്ഥികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.







