Connect with us

liquor at i t park

ഐ ടി പാര്‍ക്കില്‍ മദ്യം ലഭ്യമാക്കാന്‍ ക്ലബ്ബുകള്‍

ചട്ടഭേദഗതിക്ക് നിയമസഭാ സമിതി അംഗീകാരം നല്‍കി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം ലഭ്യമാക്കുന്ന ചട്ടഭേദഗതിക്ക് നിയമസഭാ സമിതി അംഗീകാരം നല്‍കി. ക്ലബുകളുടെ മാതൃകയിലാകും പ്രവര്‍ത്തനം. പാര്‍ക്കുകള്‍ക്കകത്തെ കമ്പനി ജീവനക്കാര്‍ക്ക് ക്ലബുകളില്‍ അംഗങ്ങളാകാം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിന്‍വലിച്ചശേഷം വിജ്ഞാപനം പുറത്തിറങ്ങും.

ഐടി പാര്‍ക്കുകളില്‍ മദ്യ വില്പനക്ക് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് നയപരമായ തീരുമാനമെടുത്തെങ്കിലും ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തുവന്നു. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് എക്‌സൈസ് മന്ത്രി ചട്ടഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചത്. ഇതിനാണിപ്പോള്‍ നിയമസഭാ സമിതിയുടെ അംഗീകാരം.

പാര്‍ക്കിന്റെ നടത്തിപ്പുക്കാരായ പ്രമോട്ടര്‍മാര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക. മദ്യവില്പനയുടെ ചുമതല ഐ ടി പാര്‍ക്ക് അധികൃതര്‍ക്ക് മാത്രം നല്‍കണമെന്നായിരുന്നു എക്‌സൈസ് കമ്മീഷണറുടെ ആദ്യ ശുപാര്‍ശ. നിയമസഭാ സബ് ജക്ട് കമ്മിറ്റി ഇതില്‍ ഭേദഗതി വരുത്തിയാണ് പ്രമോട്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. പ്രൊമോട്ടര്‍ക്ക് ആവശ്യമെങ്കില്‍ നടത്തിപ്പ് പരിചയമുള്ള പുറത്തുള്ളവര്‍ക്ക് മദ്യവില്പനയുടെ ചുമതല നല്‍കാമെന്നാണ് ഭേദഗതി.

ബാറുകളിലെ വില്പന കുറയുമെന്ന് പറഞ്ഞ് ആദ്യം തീരുമാനത്തെ ബാറുടമകള്‍ എതിര്‍ത്തിരുന്നു.
നടത്തിപ്പ് പുറത്ത് കൈമാറിയാലും ഉത്തരവാദിത്തം പ്രൊമോട്ടര്‍ക്ക് തന്നെയാകുമെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. 20 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീ. ബാറുകളുടെ സമയ ക്രമം പോലും രാവിലെ 11 മുതല്‍ രാത്രി 11വരെയാണ് പ്രവര്‍ത്തനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലി ക്കുന്നതിന് പിന്നാലെ വിജ്ഞാപനം പുറത്തിറങ്ങും. തുടര്‍ന്ന് അപേക്ഷകള്‍ ക്ഷണിച്ച് ലൈസന്‍സ് അനുവദിക്കും.

Latest