Connect with us

ലോകത്തിലെ ഏറ്റവും വലിയ ജനസഞ്ചയത്തിന് ഒരിക്കൽ കൂടി സാക്ഷ്യം വഹിച്ച് അറഫാ മൈതാനം. ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്ന് ഒഴുകിയെത്തിയ ദശലക്ഷക്കണക്കിന് ഹാജിമാർ കത്തിയെരിയുന്ന സൂര്യന് ചുവട്ടിൽ, അറഫാ മൈതാനിയിൽ തോളോടുതോൾ ചേർന്ന് ഒത്തുചേർന്നപ്പോൾ അത് ഭൂഗോളത്തിന്റെ പരിച്ഛേദമായി മാറി. ഹൃദയത്തിൽ ആത്മീയോത്കർഷവുമായി, അധരങ്ങളിൽ തൽബിയ്യത്തിന്റെ മന്ത്രധ്വനികളേറ്റുചൊല്ലി അവർ അറഫയെ പ്രാർഥനാപൂരിതമാക്കി.

Latest