Connect with us

Ongoing News

ശുചീകരണ പ്രവൃത്തികളില്‍ സജീവം; പുണ്യഭൂമിയോടുള്ള സ്‌നേഹം പ്രകടമാക്കി ചൈനീസ് തീര്‍ഥാടകര്‍

മക്കയിലും പരിസരങ്ങളിലും പ്രത്യേക ശുചീകരണ ഏജന്‍സികളുടെ സാന്നിധ്യമുണ്ടായിരുന്നിട്ടും, ചൈനീസ് തീര്‍ഥാടകര്‍ റോഡുകള്‍ വൃത്തിയാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുകയായിരുന്നു.

Published

|

Last Updated

മക്ക | പുണ്യഭൂമിയോടുള്ള സ്‌നേഹം പ്രകടമാക്കി ചൈനയില്‍ നിന്നും ഹജ്ജിനെത്തിയ തീര്‍ഥാടകര്‍. കഴിഞ്ഞ ദിവസം തീര്‍ഥാടനത്തിനെത്തിയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ണനാതീതമായിരുന്നു. മക്കയിലെ തെരുവുകള്‍ വൃത്തിയാക്കുന്ന ചൈനീസ് തീര്‍ഥാടകരുടെ സേവന പ്രവര്‍ത്തനങ്ങള്‍ അറബ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചയായിട്ടുണ്ട്.

മക്കയിലും പരിസരങ്ങളിലും പ്രത്യേക ശുചീകരണ ഏജന്‍സികളുടെ സാന്നിധ്യമുണ്ടായിരുന്നിട്ടും, മക്കയോടുള്ള സ്‌നേഹം പ്രകടമാക്കി ചൈനീസ് തീര്‍ഥാടകര്‍ തെരുവിലിറങ്ങി റോഡുകള്‍ വൃത്തിയാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുകയായിരുന്നു. ചുവന്ന നിറത്തിലുള്ള പ്രത്യേക യൂണിഫോം ധരിച്ച് പ്ലാസ്റ്റിക് ബാഗും ചുമന്ന് സ്ത്രീകളും പുരുഷന്മാരുമടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

നിരവധി പേരാണ് ഇവരുടെ സേവന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയത്.

 

Latest