Connect with us

provocative slogan

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയിലെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; പോലീസ് കേസെടുത്തു

റാലിക്കിടെ ബാലന്‍ മുഴക്കിയ പ്രകോപന മുദ്രാവാക്യം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

Published

|

Last Updated

ആലപ്പുഴ | കഴിഞ്ഞ ദിവസം നടന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മഹാസമ്മേളനത്തിന്റെ റാലിക്കിടെ മുഴങ്ങിയ പ്രകോപന മുദ്രാവാക്യത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസെടുത്തത്. മതസ്പര്‍ധ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ്‌ കേസ്.

റാലിക്കിടെ ബാലന്‍ മുഴക്കിയ പ്രകോപന മുദ്രാവാക്യം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കോട്ടയം സ്വദേശിയാണ് ഈ ബാലന്‍. കുട്ടിയുടെ രക്ഷിതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം, റാലിയുടെ ഔദ്യോഗിക മുദ്രാവാക്യമല്ല ബാലന്‍ മുഴക്കിയതെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വം പ്രതികരിച്ചു. ബാലന്‍ സ്വന്തം നിലക്ക് മുദ്രാവാക്യം മുഴക്കുകയായിരുന്നുവെന്നും പി എഫ് ഐ പറഞ്ഞു.