Connect with us

IPL 2021 FINAL

തലയുയര്‍ത്തി ചെന്നൈ; ഐ പി എല്ലില്‍ നാലാം കിരീട നേട്ടം

193 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു

Published

|

Last Updated

ദുബൈ | ഐ പി എല്ലില്‍ നാലാം കിരീടം സ്വന്തമാക്കി ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഫൈനലില്‍ കൊല്‍ക്കത്തയെ 27 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് കപ്പ് സ്വന്തമായത്. 193 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

നേരത്തെ, ചെന്നൈക്ക് വേണ്ടി ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിയും മികച്ച തുടക്കമാണ് നല്‍കിയത്. 27 പന്തില്‍ 32 റണ്‍സ് നേടി ഗെയ്ക്വാദ് പുറത്തായതോടെ റോബിന്‍ ഉത്തപ്പയെ കൂട്ട് പിടിച്ച് ഡുപ്ലെസി ആക്രമണം മുന്നോട്ട് കൊണ്ടുപോയി. തകര്‍ത്തടിച്ച ഉത്തപ്പ സുനില്‍ നരൈന് മുന്നില്‍ എല്‍ ബി ഡബ്ല്യുയുവില്‍ കുരുങ്ങുമ്പോഴേക്കും 15 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയിരുന്നു. പിന്നീട് മൊഈന്‍ അലിയെ കൂട്ട് പിടിച്ച ഡുപ്ലെസി അവസാന പന്തില്‍ വെങ്കിടേഷ് അയ്യര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. പുറത്താവുമ്പോള്‍ 59 പന്തില്‍ 86 റണ്‍സ് ആയിരുന്നു ഡുപ്ലെസിയുടെ സമ്പാദ്യം. മൊഈന്‍ അലി പുറത്താകാതെ 20 പന്തില്‍ 37 റണ്‍സ് നേടി.

കൊല്‍ക്കത്തക്കായി നാലോവറില്‍ സുനില്‍ നരൈന്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും 26 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തിരുന്നു. ശിവം മാവിയും കൊല്‍ക്കത്തക്ക് വേണ്ടി ഒരു വിക്കറ്റ് നേടി. നാലോവറില്‍ 14 റണ്‍സ് ഇക്കോണമി റേറ്റില്‍ 56 റണ്‍സ് നല്‍കിയ ലോക്കി ഫര്‍ഗൂസണാണ് ഏറ്റവും കൂടുതല്‍ ബാറ്റര്‍മാരുടെ പ്രഹരം ലഭിച്ചത്.

Latest