Connect with us

Kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

എറണാകുളം, പാലക്കാട് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. എറണാകുളം, പാലക്കാട് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് തുടരും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്.

കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. വടക്കു തമിഴ്‌നാടിനും സമീപപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തിപ്രാപിച്ച് മധ്യ കിഴക്കന്‍ അറബി കടലിന് മുകളില്‍ നവംബര്‍ 8 നു ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.