Connect with us

sudan fighting

സുഡാനില്‍ വെടിനിര്‍ത്തല്‍

വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത് സുഗമമാക്കാനാണ് വെടിനിര്‍ത്തല്‍.

Published

|

Last Updated

ഖാര്‍ത്തൂം | സുഡാനില്‍ പോരാടുന്ന സൈനിക വിഭാഗങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. 72 മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍. വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത് സുഗമമാക്കാനാണ് വെടിനിര്‍ത്തല്‍.

പ്രാദേശിക സമയം തിങ്കളാഴ്ച അര്‍ധ രാത്രി മുതലാണ് വെടിനിര്‍ത്തല്‍. അമേരിക്കയും സഊദി അറേബ്യയുമാണ് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചതെന്ന് സുഡാന്‍ ആംഡ് ഫോഴ്‌സസ് (സാഫ്) അറിയിച്ചു. രണ്ട് ദിവസത്തെ ചര്‍ച്ചക്കൊടുവിലാണ് വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചതെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച നിരവധി തവണ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം വീണ്ടും പോരാട്ടം നടന്നിരുന്നു. ഏപ്രില്‍ 15 മുതല്‍ ആരംഭിച്ച സൈനിക വിഭാഗങ്ങളുടെ ഏറ്റുമുട്ടലില്‍ 427 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. തലസ്ഥാനമായ ഖര്‍ത്തൂമില്‍ ലക്ഷക്കണക്കിന് പേര്‍ വീടുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.