ഹൈക്കു കഥ
തിമിരം
"നിന്റെ കണ്ണിനല്ല കുഴപ്പം, കാഴ്ചപ്പാടിനാണ്. ആരുടെയും കണ്ണിലല്ല, തിമിരം. അകക്കണ്ണിലാണ്."

കടല്‍ പ്രക്ഷുബ്ധമായിരുന്നു.
തിരകള്‍ ആഞ്ഞുകൊത്തുന്നു. വള്ളത്തിനു കേടുപറ്റിയപ്പോള്‍ മുക്കുവന്‍ കടലമ്മയോടു കയര്‍ത്തു.
“ഇത്രയൊക്കെ പരാക്രമം കാട്ടാന്‍ ഞാനെന്തു ചെയ്തു?’
അപ്പോള്‍ കടലമ്മ തിരിച്ചുചോദിച്ചു.
“എന്നും ഇവിടെത്തന്നെ വലയെറിയാതെ പുറംകടലിലേക്കു പൊയ്ക്കൂടേ നിനക്കും?’
“എന്റേതു ചെറിയ വള്ളം. ചെറിയ വല. ഞാന്‍ ആഞ്ഞുതുഴഞ്ഞിട്ട് എപ്പൊ എത്താനാണ്?’
“കണ്ടോ. അവിടെ കക്ക പെറുക്കുന്ന പെണ്‍കുട്ടി.
ഇരയെ പിടിക്കുന്ന കൊക്കുകള്‍, അകലെ നിറയേ
ബോട്ടുകള്‍. അവരൊക്കെ എത്ര സന്തോഷത്തിലാണ്.
ആ സന്തോഷം എന്നുമുണ്ടാകുമോ?
ഇന്നലെവരെ വലനിറച്ച് പോകുമ്പോള്‍ ഈ പരാതി
നിനക്കുണ്ടായിരുന്നോ? ഒരു നന്ദി വാക്കെങ്കിലും
പറഞ്ഞിരുന്നോ?.
മനുഷ്യനു പരാതി പറയാൻ മാത്രമേ അറിയൂ.’
അയാള്‍ക്കുത്തരം മുട്ടി.
കടലമ്മ തുടര്‍ന്നു.
“നിന്റെ കണ്ണിനല്ല കുഴപ്പം, കാഴ്ചപ്പാടിനാണ്. ആരുടെയും
കണ്ണിലല്ല, തിമിരം. അകക്കണ്ണിലാണ്.”