Connect with us

Kerala

പെരിയയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേര്‍ മരിച്ചു

തായന്നൂര്‍ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കാസര്‍കോട് | പെരിയയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തായന്നൂര്‍ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. ദേശീയപാത നിര്‍മാണത്തിനായെടുത്ത കുഴിയില്‍ വീണാണ് അപകടം.

Latest